23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കൊവിഡ് പ്രതിരോധ പ്രവർത്തനം: ഇരിട്ടി പൊലിസ് ഉദ്യോഗസ്ഥർക്കുള്ള ആദരം 6 ന്…………
Iritty

കൊവിഡ് പ്രതിരോധ പ്രവർത്തനം: ഇരിട്ടി പൊലിസ് ഉദ്യോഗസ്ഥർക്കുള്ള ആദരം 6 ന്…………

ഇരിട്ടി: കൊവിഡ് മാഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക് ഡൗൺ കാലം മുതൽ മികച്ച രീതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള-കർണ്ണാടക അതിർത്തി പ്രദേശമായ ഇരിട്ടി മേഖലയിൽ നേതൃത്വം നൽകിയ പൊലിസ് സേനയ്ക്ക് നേതൃത്വം നൽകിയ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാവളപ്പിൽ, സർക്കിൾ ഇൻസ്പെക്ടർ എ.കുട്ടി ക്യഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ.ദിനേശൻ കൊതേരി എന്നിവരെ ഇരിട്ടി നൻമ ചാരിറ്റബിൾ സൊസൈറ്റി, ഇരിട്ടി നൻമ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആദരിക്കുന്നു

ഫിബ്രു: 6 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റിലെ സാക് കമ്പൂട്ടർ അക്കാദമി ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത വിജയൻ ഉദ്ഘാടനം ചെയ്യും

ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ മുഖ്യാതിഥിയാണ്
ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ ഉപഹാരം സമ്മാനിക്കും

ഇരിട്ടി വാർഡ് കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻകുയിലൂർ,മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അയൂബ് പൊയിലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മെട്രോ യൂണിറ്റ് സെക്രട്ടറി കെ.പി.മുരളീധരൻ, ഡോ: ബിനീസ് ജോസഫ്, എം.പി.മനോഹരൻ, ഡോ: ജി.ശിവരാമകൃഷ്ണൻ,കെ.ടി.അബ്ദുള്ള എന്നിവർ സംസാരിക്കും

Related posts

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

𝓐𝓷𝓾 𝓴 𝓳

എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര നടത്തി

𝓐𝓷𝓾 𝓴 𝓳

ഒറ്റമഴയിൽ തന്നെ റോഡുകളിൽ വെള്ളക്കെട്ട് ദുരിതത്തിലായി വീട്ടുകാരും നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും

WordPress Image Lightbox