35.9 C
Iritty, IN
May 16, 2024
  • Home
  • Kerala
  • പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –
Kerala Peravoor Uncategorized

പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –

പേരാവൂർ: കുനിത്തല ചൗള നഗറിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.ചൗള നഗറിലെ എടാട്ട് മാർട്ടിൻ ഫിലിപ്പിനെയാണ് (31) പേരാവൂർ സബ് ഇൻസ്‌പെക്ടർ എം.വി. കൃഷ്ണൻ അറസ്റ്റ് ചെയ്തത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, നരഹത്യ, തടഞ്ഞ് വെക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. മാർട്ടിന്റെ സഹോദരൻ സന്തോഷിന്റെ പരാതിയിലാണ് അറസ്റ്റ്.

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മാർട്ടിൻ തന്റെ അച്ഛൻ പാപ്പച്ചിയെ(65)ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സന്തോഷ് മൊബൈലിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. സ്വത്ത് എഴുതി നല്കാനും പണം ആവശ്യപ്പെട്ടും മാർട്ടിൻ നിരന്തരം പാപ്പച്ചിയെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു

Related posts

പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor

ഇനി അകവും പുറവും കാണാം: എല്ലാ ബസുകളിലും 28 ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു

Aswathi Kottiyoor

പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി; സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox