കണ്ണൂർ: കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന ആറു ദിവസത്തെ സൗജന്യ കളിമണ്‍ ആഭരണ നിര്‍മാണ പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള യുവതീ-യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന അംഗീകൃത രേഖയുള്ളവര്‍, സ്വാശ്രയ സംഘത്തില്‍ അംഗമായുള്ള എപിഎല്‍ വ്യക്തികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്വന്തം പേരില്‍ തൊഴിലുറപ്പ് കാര്‍ഡുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവസഹിതമുള്ള അപേക്ഷ ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ 13 ന് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0460-2226573, 8301995433, 9496611644, 8590324046, 6238 275872.