• Home
  • kannur
  • അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം : സംഘാടക സമിതിയായി
kannur

അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം : സംഘാടക സമിതിയായി

പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി പയ്യന്നൂരിൽ ഫോക്‌ലോർ പ്രമേയമായ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാവുന്നു. ഇന്റർനാഷണൽ ഫോക്‌ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഇൻഫോക്ക്) എന്ന പേരിൽ
19, 20, 21 തീയ്യതികളിൽ പയ്യന്നൂർ ശാന്തി കാർണിവൽ സിനിമാസിലെ രണ്ട് തിയ്യറ്ററുകളിലായി ഫീച്ചർ നോൺ ഫീച്ചർ ഷോർട്ട് ഫിലിം വിഭാഗങ്ങളിലായി അമ്പതോളം സിനിമകൾ പ്രദർശിപ്പിക്കും.
ലോകത്തെമ്പാടും ഫോക്‌ലോർ പ്രമേയമായി ഉണ്ടാകുന്ന ഫീച്ചർ, ഡോക്യുമെൻററി, ഷോർട്ട് ഫിലിമുകൾ കേരളത്തിൽ എത്തിക്കുന്നതിനൊപ്പം മലയാളത്തിലും മറ്റ് ഇതര ഇന്ത്യൻ ഭാഷകളിലും ഉണ്ടാകുന്ന ഫോക്‌ലോർ ഇതിവൃത്തമായ സിനിമകൾ കൂടി ഈ മേളയിലൂടെ  പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഫീച്ചർ, നോൺ ഫീച്ചർ, ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള നിരവധി സിനിമകൾ മത്സരവിഭാഗത്തിലും  ഫോക്കസ്, കൺട്രി ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലുമായി മേളയിൽ പ്രദർശിപ്പിക്കും. ഒപ്പം ഇന്ത്യയിലെ ശ്രദ്ധേയരായ ഫോക്‌ലോർ കലാകാരന്മാരെ അണിനിരത്തിയുള്ള പ്രകടനങ്ങളും ഓപ്പൺ ഫോറവും സിനിമാ പ്രവർത്തകരുടെ സംഗമം തുടങ്ങിയ വ ഇതിന്റെ ഭാഗമായി നടക്കും.
ചലച്ചിത്രോത്സവത്തിൻ്റെ പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂർ ശാന്തി കാർണിവൽ തിയേറ്ററിൽ നടന്നു. ചലച്ചിത്ര സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. സി കൃഷ്ണൻ എംഎൽഎ, ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ, പത്മനാഭൻ കാവുമ്പായി, പി പ്രേമചന്ദ്രൻ, കെ ശിവകുമാർ, ബാബു കാമ്പ്രത്ത്, എം ടി അന്നൂർ, സന്തോഷ് മണ്ടൂർ, കുഞ്ഞിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ടി വി രാജേഷ് എംഎൽഎ ചെയർമാനും കീച്ചേരി രാഘവൻ ജന. കൺവീനറും എ വി അജയകുമാർ ജനറൽ കോഡിനേറ്ററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

Related posts

കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1695 പേര്‍ക്ക് കൂടി കൊവിഡ്; 1644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

സിപിഎം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ പ​ത്തു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox