• Home
  • kannur
  • 1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി
kannur

1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

ക​ണ്ണൂ​ർ: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി. ആ​കെ ല​ക്ഷ്യ​മി​ട്ട 1,82,160 കു​ട്ടി​ക​ളി​ല്‍ 79 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​യ​ത്. ജി​ല്ല​യി​ല്‍ 13 ഹെ​ല്‍​ത്ത് ബ്ലോ​ക്കു​ക​ളി​ലാ​യി 1903 ബൂ​ത്തു​ക​ള്‍ തു​ള്ളി​മ​രു​ന്നു വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റും സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന മ​റ്റു പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും 63 ബൂ​ത്തു​ക​ള്‍ കൂ​ടി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.
ഇ​തി​ല്‍ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ല്‍ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ന്നി​ല്ല. ഇ​ന്ന​ലെ തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്നും നാ​ളെ​യു​മാ​യി വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് അ​ത് അ​വ​സാ​നി​ച്ച ഉ​ട​നെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ള്ള വീ​ടു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് ക്വാ​റ​ന്‍റൈ​ൻ തീ​രു​ന്ന മു​റ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യി 14 ദി​വ​സ​ത്തി​ന് ശേ​ഷ​വും കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി 28 ദി​വ​സ​ത്തി​നു ശേ​ഷ​വും തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​എം. പ്രീ​ത അ​റി​യി​ച്ചു.

Related posts

10 കിലോമീറ്റർ പരിധിയിൽ പന്നിമാംസം നിരോധിച്ചു

Aswathi Kottiyoor

വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

Aswathi Kottiyoor

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​ദു​രി​തം

Aswathi Kottiyoor
WordPress Image Lightbox