ആധാരമെഴുത്തുകാർക്ക് 3000 രൂപ ഉൽസവബത്ത
സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ഉത്‌സവ ബത്ത ആയിരം രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം 2000 രൂപയായിരുന്ന ബത്തയിലാണ് വർദ്ധന വരുത്തിയത്. ക്ഷേമനിധിയിലെ സജീവമായ ആറായിരം അംഗങ്ങൾക്ക് പുതുക്കിയ ഉൽസവ ബത്ത ലഭിക്കും.