മലയോരത്ത് വർണരാജി തീർത്ത് ചെത്തിക്കൊടുവേലി
ഇരിട്ടി: നീലക്കൊടുവേലി പൂത്തുവിടർന്ന നീലഗിരിക്കുന്ന് തേനും വയമ്പും എന്ന പാട്ടിലൂടെ മലയാളിക്ക് സുപരിചിതമാണ്. എന്നാൽ, കവിഭാവനയെ തൊട്ടുണർത്തുന്ന ചെത്തിക്കൊടുവേലി വർണരാജികൊണ്ട് മലയോരത്തും വിസ്മയം വിടർത്തുന്നു. കാട്ടുപന്നി ശല്യത്തിനും ചെത്തിക്കൊടുവേലി നട്ടുവളർത്തുന്നത് ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.