21.6 C
Iritty, IN
February 24, 2024
  • Home
  • Iritty
  • മലയോരത്ത്​ വർണരാജി തീർത്ത്​ ചെത്തിക്കൊടുവേലി
Iritty

മലയോരത്ത്​ വർണരാജി തീർത്ത്​ ചെത്തിക്കൊടുവേലി

ഇ​രി​ട്ടി: നീ​ല​ക്കൊ​ടു​വേ​ലി പൂ​ത്തു​വി​ട​ർ​ന്ന നീ​ല​ഗി​രി​ക്കു​ന്ന് തേ​നും വ​യ​മ്പും എ​ന്ന പാ​ട്ടി​ലൂ​ടെ മ​ല​യാ​ളി​ക്ക് സു​പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ, ക​വി​ഭാ​വ​ന​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന ചെ​ത്തി​ക്കൊ​ടു​വേ​ലി വ​ർ​ണ​രാ​ജി​കൊ​ണ്ട് മ​ല​യോ​ര​ത്തും വി​സ്മ​യം വി​ട​ർ​ത്തു​ന്നു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നും ചെ​ത്തി​ക്കൊ​ടു​വേ​ലി ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചു​വ​ന്ന ചെ​ത്തി​ക്കൊ​ടു​വേ​ലി​ക​ള്‍ പൂ​ത്തു​നി​ല്‍ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. വേ​ന​ല്‍ ക​ടു​ത്ത​തി​നാ​ൽ അ​ൽ​പം വാ​ടി​പ്പോ​കു​ന്നു​ണ്ടെ​ങ്കി​ലും രാ​വി​ലെ​യും വൈ​കീ​ട്ടും കൊ​ടു​വേ​ലി കാ​ഴ്ച അ​തി​മ​നോ​ഹ​രം. ചെ​ടി​യു​ടെ വേ​ര്, തൊ​ലി, കി​ഴ​ങ്ങു​ക​ള്‍ എ​ന്നി​വ​യാ​ണ് മ​രു​ന്നി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ല​ക്കു​രു, ദ​ഹ​ന​സം​ബ​ന്ധ അ​സു​ഖം, ത്വ​ക് രോ​ഗം എ​ന്നി​വ​ക്കു​ള്ള ഔ​ഷ​ധ​ത്തി​ലെ ചേ​രു​വ​യാ​ണ് ചെ​ത്തി​ക്കൊ​ടു​വേ​ലി. നാ​ല​ടി ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന കു​റ്റി​ച്ചെ​ടി​യാ​ണി​ത്.

കി​ഴ​ങ്ങു​പോ​ലെ വ​ണ്ണ​മു​ള്ള വേ​രാ​ണ് ഉ​പ​യോ​ഗ ഭാ​ഗം. കി​ഴ​ങ്ങി​ന്റെ നീ​ര് ശ​രീ​ര​ത്തി​ല്‍ ത​ട്ടി​യാ​ല്‍ തീ​പൊ​ള്ള​ലേ​റ്റ​പോ​ലെ കു​മി​ള​യു​ണ്ടാ​വും. അ​തി​നാ​ല്‍, കി​ഴ​ങ്ങ് പ​റി​ച്ചെ​ടു​ക്കു​മ്പോ​ള്‍ കൈ​യി​ല്‍ വെ​ളി​ച്ചെ​ണ്ണ പു​ര​ട്ടു​ക​യോ കൈ​യു​റ ധ​രി​ക്കു​ക​യോ വേ​ണം. വി​വി​ധ ഔ​ഷ​ധ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും ചു​വ​ന്ന കൊ​ടു​വേ​ലി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന്‌ ശാ​ശ്വ​ത പ​രി​ഹാ​രം​കൂ​ടി​യാ​ണ്.

Related posts

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor

ഇ​രി​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി; ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox