• Home
  • Kerala
  • എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ആ മലയിൽ ആളുകൾ കയറുമായിരുന്നോ ?’; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ
Kerala

എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ആ മലയിൽ ആളുകൾ കയറുമായിരുന്നോ ?’; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ ട്വന്റിഫോറിനോട്. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു.

‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ കയറുമായിരുന്നോ ? ഒരാൾ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്’- ഉമ്മ റഷീദ പറഞ്ഞു.

ബാബു കയറിയ ചെറാട് കൂർമ്പാച്ചി മലയിൽ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്‌ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്‌ളാഷ് കണ്ടത്.

തുടർന്ന് വനം വകുപ്പും ഫയർ ഫേഴ്‌സും നടത്തിയ ശ്രമത്തിൽ മലയിൽ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയിൽ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിന്നെന്നാണ് പ്രദേശവാസികൾ വിലയിരുത്തുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി ബേസ് ക്യാംപിൽ എത്തിച്ചിട്ടുണ്ട്.

Related posts

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

Aswathi Kottiyoor

ദിർഘദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡൽ സർവ്വീസ്; ഈ മാസം 26 മുതൽ തിരുവനന്തപുരം എറണാകുളം എന്റ് റ്റു എന്റ് സർവീസ്

Aswathi Kottiyoor

പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍.

Aswathi Kottiyoor
WordPress Image Lightbox