പേരാവൂർ: സി.പി.എം.പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ.കെ.ജെ.ജോസഫിനെ സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഡയറക്ടറായി തിരഞ്ഞെടുത്തു.സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് ബോർഡ് ചെയർമാൻ.സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം.കാസർഗോഡ് മുൻ ജില്ലാ സെക്രട്ടറിയും മുൻ തൃക്കരിപ്പൂർ എം.എൽ.എയുമായിരുന്ന കെ.പി.സതീഷ് ചന്ദ്രനാണ് വൈസ്.ചെയർമാൻ.
സഹകരണ വകുപ്പ് സെക്രട്ടറി,സഹകരണസംഘം രജിസ്ട്രാർ,സഹകരണ ഓഡിറ്റ് ഡയറക്ടർ,സഹകരണ യൂണിയൻ ചെയർമാൻ എന്നിവരും എൻ.കെ.നാരായണൻ കുട്ടി,അഡ്വ.മുരളി.കെ.തരേക്കാട്,എം.രാമസ്വാമി,എം.ഷാജഹാൻ,അഡ്വ.ജെ.ജി.ജോത്സന,പി.ആർ.രഘുനാഥൻ,ലളിതാമ്മ സോമനാഥ് എന്നിവരുമാണ് മറ്റ് ഡയറക്ടർമാർ.
previous post
next post