24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • സ്മാർട്ടാകാൻ എടൂർ- പാലത്തിൻകടവ് റോഡ്
kannur

സ്മാർട്ടാകാൻ എടൂർ- പാലത്തിൻകടവ് റോഡ്

റീബിൽഡ്‌ കേരള പദ്ധതിയിൽ നവീകരിക്കുന്ന എടൂർ–- പാലത്തിൻകടവ് റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്‌. കമ്പനിനിരത്ത്, -ആനപ്പന്തി, അങ്ങാടിക്കടവ്, – -വാണിയപ്പാറ, ചരൾ – വളവുപാറ, – കച്ചേരിക്കടവ് -വഴി 22. 246 കിലോമീറ്റർ റോഡാണ്‌ നവീകരിക്കുന്നത്‌.

വീടുകൾ, പറമ്പുകൾ, കെട്ടിടങ്ങൾ എന്നിവക്ക്‌ സുരക്ഷയൊരുക്കിയാണ്‌ നവീകരണം. മണ്ണിടിച്ചിലുണ്ടായേക്കാവുന്ന സ്ഥലങ്ങളിൽ കൂറ്റൻ കോൺക്രീറ്റ് മതിൽ നിർമിച്ചിട്ടുണ്ട്‌. 135. 08 കോടി മുടക്കിയാണ്‌ നവീകരണം.
നിലവിലെ റോഡ്‌ വീതിക്ക് ആനുപാതികമായി 7. 5 മുതൽ 10 മീറ്റർ വരെ വീതിയിലാണ്‌ മെക്കാഡം ടാറിങ് നടത്തുന്നത്.

ഫീഡ് ബാക്ക് ബംഗളൂരു കമ്പനി സർവേ നടത്തി തയ്യാറാക്കിയ രൂപരേഖയനുസരിച്ച്‌ പ്രകൃതിക്ഷോഭങ്ങളിൽ തകരാത്ത വിധമാണ് റോഡ് നിർമാണം. വെമ്പുഴ പാലം ഉൾപ്പെടെ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തും. കവലകൾ വീതിയ്‌പിച്ച്‌ മനോഹരമാക്കും. നൂറ്‌ കലുങ്കുകൾ പുതുതായി നിർമിച്ചു. ഓവുചാലുകളും ടൗണുകളിൽ നടപ്പാതയും നിർമിക്കും. രണ്ട്‌ മഹാപ്രളയങ്ങൾ കനത്ത നഷ്ടം വിതച്ച അയ്യൻകുന്ന് പഞ്ചായത്തിലാണ്‌ റോഡിന്റെ മുക്കാൽ ഭാഗവും. കെഎസ്‌ടിപിക്കാണ്‌ റോഡ് നിർമാണ മേൽനോട്ട ചുമതല.

Related posts

15 വ​ര്‍​ഷം പഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ന​ൽ​ക​ണം: കെജിഡിഎ

Aswathi Kottiyoor

വാക്സിനേഷൻ ഇന്ന് എട്ട് കേന്ദ്രങ്ങളിൽ………

Aswathi Kottiyoor

കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.

Aswathi Kottiyoor
WordPress Image Lightbox