24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട​ണം: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി
kannur

ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട​ണം: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി

ക​ണ്ണൂ​ർ: യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി. വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള ഡ്ര​ഗ് ഒ​ബ്സ​ർ​വ​ർ മാ​രി​ൽ നി​ന്നും എ​ക്സൈ​സ് വ​കു​പ്പ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല യോ​ഗം ചേ​രു​മെ​ന്നും സ​മി​തി അ​റി​യി​ച്ചു. മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും 2022-23 വ​ർ​ഷ​ത്തെ ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക​ൾ​ക്ക് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ’​തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ 22ന് ​ന​ട​ത്തു​ന്ന ജ​ല ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലും ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​കും.
ഒ​രു വ​ർ​ഷം നീ​ളു​ന്ന ശു​ചീ​ക​രണ​മാ​ണ് ല​ക്ഷ്യം. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും. ത​ത്സ​മ​യ ജ​ല പ​രി​ശോ​ധന​യ്ക്കു​ള്ള സം​വി​ധാ​നം ഒ​രു​ക്കും. മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​സൂ​ത്ര​ണ സ​മി​തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും.
വി​വാ​ഹ ആ​ഭാ​സ​ങ്ങ​ളും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​വും ത​ട​യാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വി​വാ​ഹ പ്രോ​ട്ടോക്കോ​ൾ ന​ട​പ്പാ​ക്ക​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഒ​രു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ങ്കി​ലും ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മി​ക​ച്ച​താ​ക്ക​ണം. ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ, ബി​നോ​യ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

തോക്കും കേഴ മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ………

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

Aswathi Kottiyoor

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Aswathi Kottiyoor
WordPress Image Lightbox