24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • തോക്കും കേഴ മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ………
kannur

തോക്കും കേഴ മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ………

കൂത്തുപറമ്പ്: ചെറുവാഞ്ചേരി പുളിയൻ പീടികയിൽനിന്നും തോക്കും കേഴ മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചലിലാണ് തോക്കും, മാൻ ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, തോക്കിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നുമായി ചെറുവാഞ്ചേരി പുളിയൻ പീടികയിലെ മേലേ ചന്ദ്രോത്ത് വീട്ടിൽ സി പി സജീഷി(31)നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നമ്പുതിരികുന്ന് ഭാഗത്തെ റബർതോട്ടത്തിൽ നിന്നും പ്രതി ഉപയോഗിച്ച തോക്കും കണ്ടെടുത്തു. കണ്ണവം റിസർവ് വനത്തിൽ നിന്നാണ് മാനിനെ പിടിച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് റീജണൽ ഓഫീസർ ഡി ഹരിലാൽ പറഞ്ഞു. സി സുനിൽ കുമാർ,പി പ്രകാശൻ,കെ രമേശൻ,എം കെ ഐശര്യ ,കെ വി ശ്വേത,പി ഹരിശങ്കർ,എൽ ലാലു, പി പി സുബിൻ തുടങ്ങിയവർ റെയ്ഡിൽ ഉണ്ടായിരുന്നു.

Related posts

കണ്ണൂർ ജില്ലയിൽ ടർഫുകൾക്ക് നിയന്ത്രണം

Aswathi Kottiyoor

ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്; 777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഇന്ധന വിലവർധന ; ജില്ലയിലെ 51 കേന്ദ്രങ്ങളിൽ മോട്ടോർ തൊഴിലാളി പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox