24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • രണ്ടാം യാത്ര ഇന്ന്‌ കണ്ണൂരിൽ തുടങ്ങും
kannur

രണ്ടാം യാത്ര ഇന്ന്‌ കണ്ണൂരിൽ തുടങ്ങും

മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകമെമ്പാടും എത്തിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ടൂർ ഓപ്പറേറ്റർമാർക്കായി നടപ്പാക്കുന്ന ‘ഫാം ടു മലബാർ 500’ പദ്ധതിയുടെ രണ്ടാം യാത്ര തിങ്കളാഴ്‌ച കണ്ണൂരിൽ തുടങ്ങും. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം വ്യത്യസ്തങ്ങളായ മലബാർ അനുഭവങ്ങളും ആസ്വദിക്കാം.
വയനാട് ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ്‌ യാത്ര. ഫാം ടൂർ എന്നറിയപ്പെടുന്ന ഇത്തരം ഫെമിലിയറൈസേഷൻ (പരിചയപ്പെടുത്തൽ) യാത്രകളിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ടൂർ ഓപ്പറേറ്റർമാർക്ക് ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. കുഞ്ഞിമംഗലത്തെ വെങ്കല ഗ്രാമവും കവ്വായിക്കായലിലെ കയാക്കിങ്‌ ഉൾപ്പെടെയുള്ള അനുഭവങ്ങളും വയനാട്ടിലെ ഊരുകളിലെ ഭക്ഷണ വൈവിധ്യവും യാത്രയുടെ ഭാഗമാവും.
തിങ്കൾ രാവിലെ പത്തിന്‌ കണ്ണൂർ കനോയ് ഹോട്ടലിൽ മേയർ ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർചേർന്ന് യാത്ര ഫ്ലാഗോഫ്‌ ചെയ്യും.

Related posts

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ക​ണ്ണൂ​രി​ലെ​ത്തി

Aswathi Kottiyoor

25,000 ഡോ​സ് വാ​ക്‌​സി​ന്‍ എ​ത്തി; നാ​ളെ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox