24 C
Iritty, IN
July 5, 2024
  • Home
  • kannur
  • പ​ൾ​സ് പോ​ളി​യോ തുള്ളിമരുന്ന് ന​ൽ​കി
kannur

പ​ൾ​സ് പോ​ളി​യോ തുള്ളിമരുന്ന് ന​ൽ​കി

ക​ണ്ണൂ​ർ: ജില്ലയിൽ പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1880 ബൂ​ത്തു​ക​ളും 48 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും 98 മൊ​ബൈ​ൽ ബൂ​ത്തു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ജി​ല്ല​യി​ൽ 182052 കു​ട്ടി​ക​ളാ​ണ് അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള​ത്.

ഇ​വ​ർ​ക്ക് 3783 ബൂ​ത്തു​ത​ല വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും 621 സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ലെ 139 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​മ്യൂ​ണൈ​സേ​ഷ​ൻ ക്യാ​മ്പ് ന​ട​ന്നു. ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ളി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പ് ന​ട​ന്നു.

Related posts

അ​ന്നം തേ​ടി​യെ​ത്തി​യ​വ​ർക്ക് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

പേ ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ​ക്ക് ” നോ’ ​വാ​ക്സി​ൻ

Aswathi Kottiyoor

ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി

Aswathi Kottiyoor
WordPress Image Lightbox