21 C
Iritty, IN
February 22, 2024
  • Home
  • kannur
  • അ​ന്നം തേ​ടി​യെ​ത്തി​യ​വ​ർക്ക് ദാ​രു​ണാ​ന്ത്യം
kannur

അ​ന്നം തേ​ടി​യെ​ത്തി​യ​വ​ർക്ക് ദാ​രു​ണാ​ന്ത്യം

മ​ട്ട​ന്നൂ​ർ: റോ​ഡ​രി​കി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ബു​ധ​നാ​ഴ്ച പ​ത്തൊ​ന്പ​താം മൈ​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്. വ​ലി​യ ചാ​ക്കു​ക​ളെ​ടു​ത്ത് രാ​വി​ലെ​യി​റ​ങ്ങു​ന്ന സം​ഘം കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ചാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ൾ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കു​ന്ന​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഒ​രു ദി​വ​സം 30 മു​ത​ൽ 40 കി​ലോ വ​രെ കു​പ്പി​ക​ൾ ഇ​വ​ർ ശേ​ഖ​രി​ക്കു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഇ​വ​ർ​ക്കു ല​ഭി​ച്ച സ്റ്റീ​ൽ പാ​ത്രം നി​ധി​യെ​ന്ന് ക​രു​തി തു​റ​ന്ന​പ്പോ​ഴാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. എ​ന്താ​യാ​ലും ഇ​വി​ടെ താ​മ​സി​ച്ച​വ​രെ​ക്കു​റി​ച്ചും സ്റ്റീ​ൽ ബോം​ബ് ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യാ​ഥാ​ർ​ഥ്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള ബാ​ധ്യ​ത പോ​ലീ​സി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു​മാ​ണ്.

Related posts

കണ്ണൂരിലും വരുന്നൂ ഫുട്‌ബോൾ ടർഫ്‌

Aswathi Kottiyoor

മ​ല​ഞ്ച​ര​ക്ക് ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍

ജില്ലാ ആശുപത്രിയിൽ പ്രത്യേക ഹെൽപ്പ്‌ ഡെസ്‌ക്‌…….

WordPress Image Lightbox