24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ വി സി പുനർനിയമനത്തിൽ അപാകതയില്ല; ഉത്തരവ്‌ ഡിവിഷൻ ബഞ്ചും ശരിവെച്ചു
kannur

കണ്ണൂർ വി സി പുനർനിയമനത്തിൽ അപാകതയില്ല; ഉത്തരവ്‌ ഡിവിഷൻ ബഞ്ചും ശരിവെച്ചു


കൊച്ചി> കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ഡിവിഷൻ ബഞ്ചും ശരിവെച്ചു. സിംഗിൾ ബഞ്ചുത്തരവ് ചോദ്യം ചെയ്ത അപ്പീൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി.

ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം നിയമവിരുദ്ധമാണന്നാരോപിച്ച് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്തും മറ്റുമാണ്
അപ്പീൽ സമർപ്പിച്ചത്. നിയമനം ഗവർണർ അംഗീകരിച്ചിട്ടുണ്ടന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.സർക്കാർ വാദം അംഗീകരിച്ചാണ് ഹർജികൾ
തള്ളിയത് .

അഡ്വക്കറ്റ് ജനറലിൻ്റെ നിയമോപദേശവും സർക്കാരിൻ്റെ നിർദേശവും മാനിച്ചാണ് പുനർനിയമനം അംഗീകരിച്ചതെന്ന് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചിരുന്നു. പുനർനിയമനം ആദ്യ നിയമനത്തിൻ്റെ തുടർച്ചയാണന്നും സെലക്ഷൻ കമ്മിറ്റി വഴിയുള്ള നിയമന
നടപടികളുടെ ആവശ്യമില്ലന്നും സർക്കാർ ബോധിപ്പിച്ചു. 60 വയസ് പ്രായപരിധി ആദ്യ നിയമനത്തിന് മാത്രമാണ് ബാധകമെന്നും പുനർനിയമനത്തിന് ബാധകമല്ലന്നും യുജിസി ചട്ടങ്ങളിൽ ഉയർന്ന പ്രായപരിധിയോ കാലാവധിയോ നിഷ്ക്കർഷിച്ചിട്ടില്ലന്നും സർക്കാർ ബോധിപ്പിച്ചു. പുനർനിയമനം പുതിയ നിയമനമാണന്നും സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചുള്ള നടപടികൾ വേണമെന്നുമുള്ളഹർജിക്കാരുടെ വാദങ്ങൾകോടതി തള്ളി.

നിയമനത്തിനുള്ള വിജ്ഞാപനം പിൻവലിച്ചത് പ്രോ ചാൻസലറായ മന്ത്രിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണന്ന വിവരം പിന്നീടാണ് പുറത്തു വന്നതെന്നും മന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമാണന്നുമായിരുന്നുഹർജിക്കാരുടെ വാദം.

Related posts

‘കോ​വി​ഡ് തീ​വ്രവ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം’

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് റോഡ് ശുചീകരണ വാഹനങ്ങള്‍

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണം; ബ​സ് വ്യ​വ​സാ​യം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox