23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് റോഡ് ശുചീകരണ വാഹനങ്ങള്‍
kannur

കണ്ണൂര്‍ ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് റോഡ് ശുചീകരണ വാഹനങ്ങള്‍

കണ്ണൂര്‍: ജില്ലയെ മാലിന്യമുക്തമാക്കുന്നതിനും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനും വേണ്ടി കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാങ്ങിയ അത്യാധുനിക റോഡ് ശുചീകരണ വാഹനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം മേയര്‍ ടി.ഒ. മോഹനനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷമാണ് ഇതെന്ന് അദ്ധേഹം പറഞ്ഞു. ആറ് ടണ്‍ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് ഈ വാഹനത്തില്‍ ഉണ്ട്. ഈ യന്ത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കുന്നതിന് സാധിക്കും. ഏത് പ്രതലത്തിലും പ്രവര്‍ത്തിക്കുന്നതിന് സാധിക്കും.ഒരു മണിക്കൂര്‍ കൊണ്ട് നാല് മുതല്‍ പത്ത് വരെ കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കാന്‍ കഴിയും. റോഡിന്റെയും ഫുട്പാത്തിന്റെയും വശങ്ങളിലുള്ള മണല്‍ പോലും വലിച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം വഴി സാധിക്കും. മെട്രോ നഗരങ്ങളിലും, വിമാനത്താവളങ്ങളിലും ഈ വാഹനം ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തരം വാഹനം ശുചീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഈ യന്ത്രം സ്വന്തമാക്കുന്നത്. 75 ലക്ഷം രൂപ വില വരുന്ന ഈ വാഹനം കോയമ്പത്തൂര്‍ ആസ്ഥാനമായ റൂട്ട്‌സ് മള്‍ട്ടിക്ലീന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്. ഒരു വര്‍ഷമാണ് വാറണ്ടി.ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് കേവലം ഒരു ജീവനക്കാരന്‍ മാത്രം മതിയാകും. അവര്‍ക്കാവശ്യമായ പരിശീലനം നിര്‍മ്മാണ കമ്പനി തന്നെ നല്‍കും. നഗരം കൂടുതല്‍ ശുചിയുള്ളതാക്കുന്നതിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

Related posts

ആ​റ​ളം: പോ​ലീ​സ് ന​യ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

Aswathi Kottiyoor

ചക്‌ദേ കണ്ണൂർ;കലക്ടറേറ്റ് ഇലവന് വിജയം

Aswathi Kottiyoor

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*

Aswathi Kottiyoor
WordPress Image Lightbox