24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ല്ല
kannur

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ല്ല

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ല്ലെ​ന്ന് പ​രാ​തി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​യോ​ട് സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യാ​ണ് ഇ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​ർ​ത്തു​നാ​യ, പൂ​ച്ച എ​ന്നി​വ ക​ടി​ക്കു​ക​യോ, അ​വ​യു​ടെ ന​ഖം മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ കൊ​ള്ളു​ക​യോ ചെ​യ്താ​ൽ പേ ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​തി​നു​ള്ള ഐ​ഡി​ആ​ർ​വി മ​രു​ന്നി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

പേ​വി​ഷ ബാ​ധ​യേ​റ്റാ​ൽ ഒ​രാ​ൾ​ക്ക് അ​ഞ്ച് ഡോ​സ് മ​രു​ന്നാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ദി​നം​പ്ര​തി പേ ​വി​ഷ ബാ​ധ​യേ​റ്റ് നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ട്. ആ​ദി​വാ​സി​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കാ​റു​ള്ള​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നു​ള്ള മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ത​ല​ശേ​രി​യി​ലോ ക​ണ്ണൂ​രി​ലോ ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ​ർ​ക്കാ​ർ മ​രു​ന്ന് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മ​രു​ന്ന് വാ​ങ്ങേ​ണ്ട​ത്.

എ​ന്നാ​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യി​ൽ മ​രു​ന്നു വാ​ങ്ങു​വാ​നു​ള്ള തു​ക​യു​മി​ല്ല. ഒ​രു മാ​സം ശ​രാ​ശ​രി ഒ​രു ല​ക്ഷം രൂ​പ​യോ​ളം പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്ന് വാ​ങ്ങാ​ൻ വേ​ണ്ടി​വ​രും.

Related posts

ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

Aswathi Kottiyoor

79 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor
WordPress Image Lightbox