24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും
Thiruvanandapuram

പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും


തിരുവനന്തപുരം: സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ കേരളാ പൊലീസിന്റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപി അനില്‍ കാന്താണ്.

കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം.

നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശപ്രകാരമാണ് ഇത്തരത്തില്‍ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവര്‍ത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവര്‍ത്തകരെത്തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.

Related posts

കേന്ദ്രഏജൻസികൾ വിചിത്ര രൂപത്തിലാണ് കേരളത്തിൽ പെരുമാറുന്നത്- വിജയരാഘവൻ…

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

മാർച്ച്‌ 29,30,31 തീയ്യതികളിൽ ബാങ്കുകൾ പ്രവർത്തിക്കും…

Aswathi Kottiyoor
WordPress Image Lightbox