23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • കെ-റയിൽ പദ്ധതിയുടെ വിശദീകരണയോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മർദ്ദനമേറ്റു
kannur

കെ-റയിൽ പദ്ധതിയുടെ വിശദീകരണയോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മർദ്ദനമേറ്റു

കെ റയിൽ പദ്ധതിയുടെ വിശദീകരണയോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മർദ്ദനമേറ്റു, ഇന്നു രാവിലെ 11:10 ഓടെയാണ് വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ യോഗം നടക്കുന്ന ദിനേശ് ഓഡിറ്റോറിയത്തിൽ മുദ്രാവാക്യം വിളിച്ചെത്തിയത്.

എന്നാൽ യോഗ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ്സുകാരെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു പോലീസ് സാന്നിധ്യത്തിലായിരുന്നു മർദനം. സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റിക്കും ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസിനുമാണ് തലകും മുഖത്തും മുതുകിനും ക്രൂരമായ മർദ്ദനമേറ്റത്.

അപ്രതീക്ഷിതമായ കൈയ്യേറ്റത്തിൽ പകച്ച യൂത്ത് കോൺഗ്രസ്സുകാരെ പോലീസ് വലയത്തിൽ പുറത്തെത്തിക്കുയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ട് കൊണ്ടിരിക്കേയാണ് പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ കൈയ്യേറ്റം ചെയ്തത്. ജയ് ഹിന്ദ് ചാനൽ പ്രവർത്തകരെയും കൈയ്യേറ്റം ചെയ്തിട്ടുണ്ട്.

Related posts

കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ വ്യാ​പാ​ര​മേ​ഖ​ല

കേരളസാഹിത്യോത്സവ് മത്സര പരിപാടികൾക്ക് വെള്ളിയാഴ്ച്ച തുടക്കം

𝓐𝓷𝓾 𝓴 𝓳

ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്

WordPress Image Lightbox