24.8 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • മാർച്ച്‌ 29,30,31 തീയ്യതികളിൽ ബാങ്കുകൾ പ്രവർത്തിക്കും…
Thiruvanandapuram

മാർച്ച്‌ 29,30,31 തീയ്യതികളിൽ ബാങ്കുകൾ പ്രവർത്തിക്കും…

തിരുവനന്തപുരം: മാർച്ച്‌ അവസാനത്തെ മൂന്ന് ദിവസവും ബാങ്കിങ് ഇടപാടുകൾ തടസ്സമില്ലാതെ നടക്കും.മാർച്ച്‌ 27 നാലാം ശനി ആയതിനാൽ ബാങ്ക് അവധിയാണ്.28 ഞായറാഴ്ചയും അവധി.29,30,31 ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കും. എല്ലാ ബാങ്കിങ് ഇടപാടുകളും ഈ ദിവസങ്ങളിൽ ചെയ്യാം. മാർച്ച്‌ 31ന് ഓൾ ഇന്ത്യ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ബാങ്കിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കില്ല.
ബാങ്കുകളുടെ വാർഷിക കണക്കെടുപ്പിന്റെ അവധി ഏപ്രിൽ ഒന്നിന് മാത്രമാണ്. രണ്ടിന് ദു:ഖ വെള്ളിയാഴ്ച അവധിയാണ്. ഏപ്രിൽ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും.

Related posts

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ സമാപനം

സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

കോവിഡ് വ്യാപനം: വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍…..

WordPress Image Lightbox