25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു
Kerala

കോവിഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

ക​ണ്ണൂ​ർ: കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. വി​വാ​ഹ​ത്തി​നും മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കും നി​ശ്ച​യി​ച്ച ആ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ത്താ​ൽ ഇ​നി പി​ടി​വീ​ഴും. ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി. പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. ടി​പി​ആ​ർ നി​ര​ക്ക് 30 തി​ന് മു​ക​ളി​ലു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വാ​ഹ​മോ മ​റ്റ് പൊ​തു​പ​രി​പാ​ടി​ക​ളോ ന​ട​ന്നാ​ൽ പോ​ലീ​സി​ന്‍റെ ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ അ​റി​യി​ക്ക​ണം. നി​ശ്ച​യി​ച്ച എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ പോ​ലീ​സും എ​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യീ​ടാ​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡി​ന്‍റെ ഒ​ന്നും ര​ണ്ടും ത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

മിന്നലും കാറ്റും മഴയും ശക്​തമായേക്കും ; സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച്​ ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor

ആ​റ് പ​ക​ർ​ച്ച വ്യാ​ധി​ക​ളു​ടെ നി​ർ​മാ​ർ​ജ​ന​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​പാ​ടി

Aswathi Kottiyoor

*അഴിമതി പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്; കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത ഉണ്ടാകില്ല’.*

Aswathi Kottiyoor
WordPress Image Lightbox