24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • തിരുവനന്തപുരം ടെക്‌നോ പാർക്കിൽ 4.63 ലക്ഷം ചതുരശ്ര അടിയിൽ അലിയൻസ്‌ ഗ്രൂപ്പ്‌
Kerala

തിരുവനന്തപുരം ടെക്‌നോ പാർക്കിൽ 4.63 ലക്ഷം ചതുരശ്ര അടിയിൽ അലിയൻസ്‌ ഗ്രൂപ്പ്‌

ടെക്‌നോപാർക്കിൽ 4.63 ലക്ഷം ചതുരശ്ര അടി സ്ഥലം വാടകയ്‌ക്ക്‌ എടുത്ത്‌ ബഹുരാഷ്‌ട്ര കമ്പനി അലിയൻസ്‌ ഗ്രൂപ്പ്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുലോകോത്തര കമ്പനി ഇത്രയധികം സ്ഥലം വാടകയ്‌ക്കെടുക്കുന്നത്‌. ധനകാര്യ–സേവന രംഗത്തുള്ള അലിയൻസ്‌ ഗ്രൂപ്പ്‌ യൂറോപ്പിന്‌ പുറത്ത്‌ ഇത്രയധികം സ്ഥലം വേറെ എടുത്തിട്ടില്ല. ജർമനിയിലെ മ്യൂണിക്‌ ആണ്‌ കമ്പനിയുടെ ആസ്ഥാനം.

കേരളത്തിലെ ഐടി മേഖലയുടെ വളർച്ചയും സാധ്യതയും മുന്നിൽ കണ്ടാണ്‌ കമ്പനി സൗകര്യം വിപുലപ്പെടുത്തുന്നത്‌. ആറായിരത്തിലധികം പേരെ ഉൾക്കൊള്ളും വിധമുള്ള വിപുലീകരണമാകും ഈ വർഷം അവസാനത്തോടെ ഉണ്ടാവുകയെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു. ഇൻഷുറൻസ്‌, ധനകാര്യം, ആസ്‌തി പരിപാലനം തുടങ്ങി വിവിധ സേവന രംഗങ്ങളിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ്‌ അലിയൻസ്‌ എന്നാണ്‌ ‘ ഫോബ്സ്‌ ’ മാസികയുടെ കണക്കെടുപ്പിലുള്ളത്‌. ടെക്‌നോപാർക്കിലെ ടോറസ്‌–-എംബസി ടെക്‌സോണിലാണ്‌ അലിയൻസ്‌ ഗ്രൂപ്പ്‌ സ്ഥലമെടുത്തത്‌. 30 ലക്ഷം ചതുരശ്ര അടിയാണ്‌ ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾക്കായി ടോറസ്‌–-എംബസി ഗ്രൂപ്പ്‌ തയ്യാറാക്കുന്നത്‌.

Related posts

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയം: ചട്ടങ്ങളിൽ ഭേദഗതി

അ​ല​ക്സ് ന​ഗ​റി​ൽ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ ത​ക​ർ​ത്തു

𝓐𝓷𝓾 𝓴 𝓳

മുന്നിൽ യു പി രാജ്യത്ത്‌ സൈബർ കുറ്റങ്ങൾ കൂടുന്നു; രണ്ടുവർഷത്തിനിടെ വർധന.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox