27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു


കേളകം ദേശീയ പ്രതിരോധ വകുപ്പില്‍ ലഭിക്കാവുന്ന ജോലി സാധ്യതകളെ പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍സിസി കേരള- ലക്ഷദ്വീപ് അഡീഷണല്‍ ലഫ്. കേണല്‍ ചാക്കോ വി ഡി ക്ളാസുകള്‍ നയിച്ചു. പ്രതിരോധ വകുപ്പില്‍ ഓഫീസ് ജോലി, മിലിറ്ററി നേഴ്സിംഗ് തുടങ്ങിയ മേഖലകളാണ് ക്യാമ്പില്‍ പരിചയപ്പെടുത്തിയത്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ജോബി ഏലിയാസ് സ്വാഗതവും അഡീഷണല്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. ക്യാമ്പിള്‍ 60 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

Related posts

സീനിയർ സിറ്റിസൺ ഫോറം പൊയ്യമല യൂണിറ്റ് വാർഷിക സമ്മേളനം കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്*

Aswathi Kottiyoor

കേളകം സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor
WordPress Image Lightbox