28.7 C
Iritty, IN
October 7, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു


കേളകം ദേശീയ പ്രതിരോധ വകുപ്പില്‍ ലഭിക്കാവുന്ന ജോലി സാധ്യതകളെ പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍സിസി കേരള- ലക്ഷദ്വീപ് അഡീഷണല്‍ ലഫ്. കേണല്‍ ചാക്കോ വി ഡി ക്ളാസുകള്‍ നയിച്ചു. പ്രതിരോധ വകുപ്പില്‍ ഓഫീസ് ജോലി, മിലിറ്ററി നേഴ്സിംഗ് തുടങ്ങിയ മേഖലകളാണ് ക്യാമ്പില്‍ പരിചയപ്പെടുത്തിയത്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ജോബി ഏലിയാസ് സ്വാഗതവും അഡീഷണല്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. ക്യാമ്പിള്‍ 60 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

Related posts

റോ​ഡ് കൈ​യേ​റി​യ​താ​യി പ​രാ​തി

Aswathi Kottiyoor

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor

സ്ഥാപക ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox