22.1 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ഹ​രി​ത സ​മൃ​ദ്ധി​യും ശു​ചി​ത്വ​വും ല​ക്ഷ്യ​മി​ട്ട് ഹ​രി​ത പാ​ഠ​ശാ​ല​ക​ള്‍
Kerala

ഹ​രി​ത സ​മൃ​ദ്ധി​യും ശു​ചി​ത്വ​വും ല​ക്ഷ്യ​മി​ട്ട് ഹ​രി​ത പാ​ഠ​ശാ​ല​ക​ള്‍

ക​ണ്ണൂ​ര്‍: ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളു​ടെ മാ​ലി​ന്യ സം​സ്‌​ക​ര​ണ ന​യ​ങ്ങ​ള്‍​ക്കും നി​ല​പാ​ടു​ക​ള്‍​ക്കും വി​പു​ലമാ​യ പ്ര​ചാ​ര​ണം ല​ക്ഷ്യ​മി​ട്ട് ഹ​രി​ത പാ​ഠ​ശാ​ല​ക​ളു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍. പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​യാ​റാ​ക്കു​ന്ന സ​മ്പൂ​ര്‍​ണ ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ വാ​യ​ന​ശാ​ല​ക​ള്‍, കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍, ക്ല​ബു​ക​ള്‍, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ങ്ങ​ള്‍, വി​വി​ധ കാ​ര്‍​ഷി​ക സം​ഘ​ട​ന​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ തു​ട​ങ്ങി​യ വ​ഴി പ്ര​ച​രി​പ്പി​ക്കാ​നും സ​മ്പൂ​ര്‍​ണ ശു​ചി​ത്വ ഗ്രാ​മം എ​ന്ന ല​ക്ഷ്യം നേ​ടാ​നു​മാ​ണ് പാ​ഠശാ​ല​ക​ള്‍ സം​ഘ​ടിപ്പി​ക്കു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ഠ​ശാ​ല​ക​ള്‍​ക്ക് ശേ​ഷം മേ​ൽപ്പറ​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ഠ​ശാ​ല​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍​ന്ന് ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ത​രി​ശുര​ഹി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച് വാ​ര്‍​ഡു​ക​ളി​ല്‍ നി​റ​യെ ഹ​രി​ത വീ​ടു​ക​ള്‍ എ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യും അ​തു​വ​ഴി ഹ​രി​ത സ​മൃ​ദ്ധി വാ​ര്‍​ഡ് എ​ന്ന പ​ദ​വി കൈ​വ​രി​ക്കു​ക​യുംചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​ം.

പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നും ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടി പാ​ഠ​ശാ​ല​ക​ളി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്യും.

ഹ​രി​ത മാം​ഗ​ല്യം, പ​ദ്ധ​തി, ബ​ദ​ല്‍ ഉ​ത്പ​ന്ന പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, കി​ണ​ര്‍ റീ​ചാ​ര്‍​ജ്, ചെ​യ്യ​ല്‍, തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണം, ജ​ല​ഗു​ണ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഹ​രി​ത പാ​ഠ​ശാ​ല​ക​ളി​ല്‍ ച​ര്‍​ച്ച ചെ​യ്യും.ജി​ല്ല​യി​ലെ ആ​ദ്യ ഹ​രി​ത പാ​ഠ​ശാ​ല പെ​ര​ള​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Related posts

സ്ത്രീധന പീഢനം; പോലിസ് ശക്തമായ നടപടി സ്വീകരിക്കണം; പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

റേഷൻ അറിയിപ്പ്

Aswathi Kottiyoor

സുസ്ഥിര വികസനത്തില്‍ മുന്നില്‍’, സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox