കേളകം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്ന് സംസ്ഥാന മിഷൻ ഡയറക്ടർ ബി. അബ്ദുൽ നാസർ നിർദേശിച്ചു. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ ഐറ്റിസി പട്ടികവർഗ കോളനിയിലെ നീർത്തട പരിപാലന പ്രവർത്തി സ്ഥലവും പേരാവൂർ ഗ്രാമ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ വിവിധ മണ്ണ് ജല സംരക്ഷണ പ്രവർത്തികളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേളകം പഞ്ചായത്ത് പ്രസിഡന്റ്സി.ടി.അനീഷ്, പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ,, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാമിംഗ് ഓഫീസർ ഹൈദരലി, എൻജിനിയ, മറ്റു തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.