കേളകം: കസ്തൂരിരംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം സംബന്ധിച്ചുണ്ടായേക്കാവുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേളകം വ്യാപാര ഭവനിൽ ഇന്ന് ജനകീയ യോഗം ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന യോഗത്തിൽ കൊട്ടിയൂർ, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, നിയമ വിദഗ്ധർ, കർഷക സംഘടന ഭാരവാഹികൾ , സാമൂഹിക സംഘടന നേതാക്കൾ,മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും . കസ്തൂരി രംഗൻ റിപ്പോർട്ടിൽ നേരത്തെ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളെ ഒഴിവാക്കിയില്ല എന്നു മാത്രമല്ല പുതിയ പ്രദേശങ്ങളെ ഉൾപെടുത്തുകൂടി ചെയ്ത കാര്യങ്ങളടക്കം യോഗം ചർച്ച ചെയ്യും.