23.1 C
Iritty, IN
September 16, 2024
  • Home
  • aralam
  • *ബസ് സൗകര്യം നിലച്ചു; ആറളം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ യാത്ര ദുരിതത്തിൽ.*
aralam

*ബസ് സൗകര്യം നിലച്ചു; ആറളം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ യാത്ര ദുരിതത്തിൽ.*

പേരാവൂർ: ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ബസ് 0തകരാറിൽലായതോടെ വിദ്യാലയത്തിലേക്കുള്ള യാത്ര ദുരിതപൂർണ്ണമായി. 2010 -11 കാലയളവിൽ അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ.ശൈലജയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സാണ് കാലപ്പഴക്കം കൊണ്ട് ഓട്ടം നിലച്ചത്.നിലവിൽ മൂന്നര ലക്ഷത്തോളം രൂപ അറ്റകുറ്റപ്രവൃർത്തിക്ക് മാത്രം വേണ്ടിവരുമെന്നതിനാലും ബസ്സിൻ്റെ
കാലപ്പഴക്കംകൊണ്ട്
അറ്റകുറ്റപ്പണികൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എന്ന തിരിച്ചറിവുമാണ് സ്കൂൾ അധികൃതരുടെ മുന്നിലുള്ള പ്രതിസന്ധി.

ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് 110 വർഷത്തെ പാരമ്പര്യവുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ആറളം, മുഴക്കുന്ന്, പായം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ ഹൈസ്കൂൾ വിഭാഗം വരെയും, ഇരിട്ടി ഉപജില്ലയിലെ മിക്കവാറും പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറിയിലും പഠനം തുടരുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയം നേടിയിട്ടുള്ള ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പ്ലസ്ടുവിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്നു.

ചെടിക്കളം, ആറളം, വിളക്കോട്, ഹാജി റോഡ്, കൊക്കോട്‌, ചാക്കാട്, പായം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമായി എട്ടുകിലോ മീറ്ററോളം ദൂരം യാത്ര ചെയ്ത് സ്കൂളിലെത്തുന്ന കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഈ റൂട്ടിലൂടെ ഓടുന്ന ആകെയുള്ള ഒരു ബസ് സ്കൂൾ സമയത്ത് സർവ്വീസ് നടത്താത്തതും,
കുട്ടികളുടെ ആശ്രയമായിരുന്ന
സ്കൂൾ ബസ് കട്ടപ്പുറത്തായതുമാണ് വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള യാത്രയെ ദുരിതത്തിലാക്കിയത്.ദൂരെയുള്ള കുട്ടികൾ ദിവസേന
നൂറു രൂപയോളം ചെലവഴിച്ച് ഓട്ടോറിക്ഷയിലാണ് സ്കൂളിൽ എത്തിച്ചേരുന്നത്. സ്കൂൾ ബസ്സിനെ ആശ്രയിച്ചിരുന്ന നൂറോളം വിദ്യാർത്ഥികളിൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾക്കും അധികകാലം ഇപ്രകാരം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.ഇരുപത്തിനാലോളം
വിദ്യാർത്ഥികൾ ഇതിനോടകം റ്റി.സി. വാങ്ങി സൗകര്യപ്രദമായ മറ്റു സ്കൂളുകളിൽ പ്രവേശനം നേടിക്കഴിഞ്ഞു. കോവിഡ് മൂലം വന്ന സാമ്പത്തിക
പ്രതിസന്ധി രൂക്ഷമായതിനാൽ കൂടുതൽ കുട്ടികൾ റ്റി.സി. വാങ്ങുന്നതിനായുള്ള തയ്യാറെടുപ്പിലുമാണ്.
ഈ സാഹചര്യത്തിൽ സ്കൂളിന് ഒരു പുതിയ ബസ് അനുവദിക്കുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന് പി.ടി.എ പ്രസിഡൻ്റായ പി.ഷൈൻ ബാബുവും, മുൻ പി.ടി.എ പ്രസിഡൻ്റായ പി.രവീന്ദ്രനും പറഞ്ഞു. ഇതിനായി എം.പി.മാരുടെയും എം.എൽ.എയുടെയും ജില്ലാ പഞ്ചായത്തിൻ്റെയും സഹായത്തിനായുള്ള ശ്രമം പി.ടി.എ യുടെ ഭാഗത്തുനിന്നും തുടരുമെന്നും അധികൃതർ അറിയിച്ചു.അതോടെപ്പം തന്നെ സ്കൂൾ സമയത്ത് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലുമാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും .

Related posts

കോവിഡ് വ്യാപനം: ആറളം പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചു………

Aswathi Kottiyoor

വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം

Aswathi Kottiyoor

ആറളം: ഫാം ഗവ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കൽ ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox