25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്‌കൂൾ നിറയെ സന്തോഷം
kannur

സ്‌കൂൾ നിറയെ സന്തോഷം

തിങ്കളാഴ്‌ച ഒമ്പത്‌, പ്ലസ്‌ വൺ ക്ലാസുകൾകൂടി തുടങ്ങിയതോടെ കോവിഡ്‌ കാലത്തെ അതിജീവിച്ച്‌ അക്ഷരമുറ്റങ്ങൾ പഴയ പ്രസരിപ്പിലേക്ക്‌. കഴിഞ്ഞ ഒന്നിന്‌ ഒന്നുമുതൽ ഏഴുവരെയും പത്ത്‌, പ്ലസ്‌ടു ക്ലാസുകളും തുടങ്ങിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച എട്ടാം ക്ലാസും തുടങ്ങി. ബാച്ചുകളായാണ്‌ ക്ലാസ്‌ നടക്കുന്നത്‌. ബാച്ചുകൾ തമ്മിൽ ഇടകലരാതെ ബയോബബിൾ നിലനിർത്തിയാണ്‌ പഠനം. ഒന്നരവർഷക്കാലത്തെ വിടവ്‌ നികത്താനുള്ള ബ്രിഡ്‌ജ്‌ കോഴ്‌സും കൗൺസലിങ്ങുമാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രൈമറി ക്ലാസുകളിൽ നടന്നത്‌. ആമുഖങ്ങളിലൂടെ കുട്ടികൾക്ക്‌ പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്ന പ്രവർത്തനവും നടന്നു. ഓൺലൈൻ ക്ലാസുകളും തുടരുന്നുണ്ട്‌.
കോവിഡ്‌ ജാഗ്രതയിൽ
സ്‌കൂൾ തുറന്ന്‌ രണ്ടാഴ്‌ചയ്ക്കുള്ളിൽ ജില്ലയിലെ ചില സ്‌കൂളിൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇവയെല്ലാം വീടുകളിൽനിന്നുള്ള സമ്പർക്കത്തിലൂടെ പകർന്നതാണ്‌. പോസിറ്റീവായവരുമായി സമ്പർക്കത്തിലുള്ള ബാച്ചുകാർക്ക്‌ ഒരാഴ്ചയോളം അവധി നൽകി.
സ്‌കൂളിലെ കർശന കോവിഡ്‌ മാനദണ്ഡങ്ങൾ വ്യാപനം തടയുന്നതിന്‌ സഹായകമായി. എല്ലാ ക്ലാസുകളും ആരംഭിച്ച സാഹചര്യത്തിൽ സ്‌കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ നൽകാനുള്ള തയ്യാറെടുപ്പിലാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. ഇതുസംബന്ധിച്ച്‌ ചർച്ച ചെയ്യാൻ തിങ്കൾ വൈകീട്ട്‌ ഡിഡിഇമാരുടെ ഓൺലൈൻയോഗം വിളിച്ചുചേർത്തു.
പ്ലസ്‌വണ്ണിൽ 30,000 പേർ
ജില്ലയിൽ 30,000 പേർ പ്ലസ്‌ വൺ ക്ലാസുകളിൽ പ്രവേശനം നേടി. ഇനി രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടക്കാനുണ്ട്‌. അതുകൂടി പൂർത്തിയാകുന്നതോടെ മറ്റ്‌ ജില്ലകളിലേക്കുള്ള മാറ്റത്തിന്‌ അപേക്ഷിക്കാം. പ്ലസ്‌ വൺ ആദ്യദിനം പകൽ 12വരെയായിരുന്നു ക്ലാസ്‌. കൗൺസിലിങ്‌ ക്ലാസുകളാണ് ഇനിയുള്ള ഒരാഴ്‌ച. ഒരു ബെഞ്ചിൽ രണ്ടുപേർ ഇരിക്കുന്ന രീതിയിലാണ്‌ ക്ലാസുകൾ സജ്ജീകരിക്കുന്നത്‌.

Related posts

ആറളത്തെ യാത്രാക്ലേശങ്ങള്‍ക്ക് അവസാനം; ഓടംതോട്-വളയംചാല്‍ പാലങ്ങള്‍ ഒരുങ്ങുന്നു. –

Aswathi Kottiyoor

കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും: മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 60 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി

Aswathi Kottiyoor
WordPress Image Lightbox