കണ്ണൂർ: പേരാവൂരിൽ പുതുതായി അസിസ്റ്റന്റ് ലേബർ ഓഫീസ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി സംസ്ഥാന ലേബർ കമ്മീഷൻ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് കെ.വി. രാഘവൻ അറിയിച്ചു. നിലവിൽ ഇരിട്ടി ലേബർ ഓഫീസിന്റെ പരിധിയിലുള്ള കൊട്ടിയൂർ, കേളകം, കണിച്ചാർ, അയ്യൻകുന്ന്, ആറളം, മാലൂർ, പേരാവൂർ, മുഴക്കുന്ന് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തിക്കൊണ്ട് പേരാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിക്കും തൊഴിൽമന്ത്രിക്കും നൽകിയ നിവേദനത്തിന്റെ ഫലമായാണ് അനുമതി കിട്ടിയതെന്ന് കെ.വി. രാഘവൻ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
previous post