23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പു​റം​ലോ​ക​ത്തെ​ത്താ​ൻ മു​ള​ച്ച​ങ്ങാ​ടത്തെ ആശ്രയിച്ച് രണ്ട് കുടുംബങ്ങൾ
Iritty

പു​റം​ലോ​ക​ത്തെ​ത്താ​ൻ മു​ള​ച്ച​ങ്ങാ​ടത്തെ ആശ്രയിച്ച് രണ്ട് കുടുംബങ്ങൾ

ഇ​രി​ട്ടി: പേ​ര​ട്ട​യി​ല്‍ ക​ര്‍​ണാ​ട​ക വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു സ​മീ​പം കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ താ​മ​സി​ക്കു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ന്യ​മൃ​ഗ​ഭീ​ഷ​ണി​ക്കുപു​റ​മെ പു​ഴ​ ക​ട​ന്ന് പു​റംലോ​ക​ത്ത് എ​ത്താ​ന്‍ ആ​ശ്ര​യം മ​ര​ച്ച​ങ്ങാ​ടം. വ​യോ​ധി​ക​രാ​യ ര​ത്ന​മ്മ​യും ര​വീ​ന്ദ്ര​നും ശ​കു​ന്ത​ള​യുമൊക്കെ ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​സാ​ഹ​സി​കയാ​ത്ര ന​ട​ത്തു​ന്ന​ത്.

പു​ഴ​യ്ക്ക് അ​ക്ക​രെ ക​ഴി​യു​ന്ന ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​ഴ​ ക​ട​ക്കാ​നാ​യി ഒ​രു പാ​ലം എ​ന്ന​ത് ഇ​ന്നും സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. കൂ​ട്ടു​പു​ഴ പു​ഴ​യി​ല്‍ മു​ള​ന്ത​ണ്ടു​ക​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച ച​ങ്ങാ​ട​ത്തി​ലൂ​ടെ​യാ​ണ് വ​യോ​ധി​ക​രും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ സാ​ഹ​സി​കയാ​ത്ര ന​ട​ത്തു​ന്ന​ത്. പേ​ര​ട്ട​യി​ൽ ക​ര്‍​ണാ​ട​ക വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു സ​മീ​പം ഈ ര​ണ്ട് കു​ടും​ബങ്ങൾ മാ​ത്രം വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യിലാണു ക​ഴി​യു​ന്ന​ത്. പു​ഴയ്​ക്ക​ക്ക​രെ കേ​ര​ള​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലുള്ള ഭൂ​മി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ​ള്ളി​യാ​ളി​ല്‍ പ്ര​കാ​ശ​ന്‍, ചൂ​ര​ക്കാ​ട്ട് പു​ത്ത​ന്‍വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് പ​ല രാ​ത്രി​ക​ളും ഉ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ചി​ന്നം​വി​ളി​ക​ളും കാ​ര്‍​ഷി​കവി​ള​ക​ളു​ടെ നാ​ശ​വും ഇ​വ​രെ പൊ​റു​തിമു​ട്ടി​ക്കു​ക​യാ​ണ്. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് ഇ​വ​രു​ടെ യാ​ത്രാക്ലേ​ശം. കാ​ല​വ​ര്‍​ഷമെ​ത്തി ക​ഴി​ഞ്ഞാ​ല്‍ പു​റംലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ല്‍ ഒ​രാ​ള്‍​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന മു​ള കൊ​ണ്ട് കൂ​ട്ടി​യോ​ജി​പ്പി​ച്ച ച​ങ്ങാ​ട​ത്തി​ലൂ​ടെ വേ​ണം യാ​ത്ര ന​ട​ത്താ​ന്‍. മു​ളംത​ണ്ടി​ലൂ​ടെ ക​യ​റി​ല്‍ തൂ​ങ്ങി​യു​ള്ള യാ​ത്ര​യി​ല്‍ പ​ലത​വ​ണ വെ​ള്ള​ത്തി​ല്‍ വീ​ണ് അ​പ​ക​ടം സംഭവിച്ചിട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പു​റം ലോ​കം ​അ​റി​യാ​റി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഒ​പ്പം ഇ​വ​രു​ടെ ദു​രി​തജീ​വി​ത​വും. അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​ക്കു​ന്ന​തുവ​രെ ഇ​വ​രു​ടെ സാ​ഹ​സി​ക ജീ​വി​തയാ​ത്ര തു​ട​രും.

Related posts

ഇ​രി​ട്ടി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​ം: യൂത്ത് ഫ്രണ്ട്-എം

Aswathi Kottiyoor

മാറ്റിവെച്ചു

Aswathi Kottiyoor

എ​ൻ​എ​സ് എ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ, പ്ര​ഥ​മ‌​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox