കണ്ണൂർ: കോവിഡ് മൂലം മരിച്ച വ്യക്തിയുടെ പേര് ഉൾപ്പെടാത്തവരുടെ ബന്ധുക്കൾക്ക് അക്ഷയ വഴി അപ്പീൽ റിക്വസ്റ്റ് സമർപ്പിക്കാം. https://covid19. kerala. gov. in/deathinfo. എന്ന സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം. പോർട്ടലിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾ മരിച്ചയാളുടെ താഴെ പറയുന്ന വിവരങ്ങൾ നൽകണം. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള മരണ രജിസ്ട്രേഷൻ കീ നമ്പർ, സർട്ടിഫിക്കറ്റ് കോപ്പി, മരണ സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ മരിച്ചയാളുടെ പേര്, വയസ്, ലിംഗഭേദം, അച്ഛൻ, ഭർത്താവ്, ഭാര്യ, അമ്മ എന്നിവരുടെ പേര്, ആശുപത്രി രേഖകളിലെ മൊബൈൽ നമ്പർ, മരണ സർട്ടിഫിക്കറ്റിലെ പോലെ സ്ഥിരമായ വിലാസം, ജില്ല, പഞ്ചായത്തിന്റെ പേര്, മരണ സ്ഥലം, തീയതി, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകുന്ന തദ്ദേശ സ്ഥാപനത്തിന്റ് പേര്, സാക്ഷ്യപ്പെടുത്തിയ ആശുപത്രിയുടെ പേര്, പ്രസക്തമായ ആശുപത്രി രേഖകളുടെ പകർപ്പ് എന്നിവ അപ് ലോഡ് ചെയ്യണം.
പോർട്ടലിൽ പേര് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയുടെ ബന്ധുക്കൾക്ക് മരണ പ്രഖ്യാപന രേഖ മരണപ്പെട്ട വ്യക്തി താമസിച്ച സ്ഥലത്തെ ആരോഗ്യ സ്ഥാപനം (പിഎച്ച്സി/എഫ്എച്ച്സി/സിഎച്ച്സി) വഴി കൈമാറും. ഡി എം ഒ ഓഫീസിൽ നിന്നും ഈ രേഖ നേരിട്ട് ബന്ധുക്കൾക്ക് ലഭിക്കുകയില്ല. ഫോൺ: 8589978404.
previous post