35.3 C
Iritty, IN
November 22, 2024
  • Home
  • kannur
  • ഭ​ക്തി​പ്രഭയി​ൽ മാ​ഹി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം
kannur

ഭ​ക്തി​പ്രഭയി​ൽ മാ​ഹി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

ജീ​വി​തം മു​ഴു​വ​ൻ ദൈ​വ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത​വ​ളാ​ണ് വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യെ​ന്ന് കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ. മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തെ നേ​ടി​യാ​ൽ നാം ​എ​ല്ലാം നേ​ടും. ദൈ​വ​ത്തെ നേ​ടി​യി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ ഒ​ന്നും നേ​ടി​ല്ല. വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ പാ​ത ന​മ്മ​ളും പി​ന്തു​ട​ര​ണ​മെ​ന്നും ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റോ എ​സ്ജെ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ൾ ജാ​ഗ​ര​ദി​ന​മാ​യി​രു​ന്ന വ്യാ​ഴാ​ഴ്ച രാ​ത്രി ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള ന​ഗ​ര​പ്ര​ദ​ക്ഷി​ണം ന​ട​ന്നു. വ​ഴി​നീ​ളെ വി​ശ്വാ​സി​ക​ൾ മെ​ഴു​കു​തി​രി തെ​ളി​ച്ച് ഭ​ക്തി​യാ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ്ര​ദ​ക്ഷി​ണ​ത്തി​ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ വീ​ഥി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ്ര​ദ​ക്ഷി​ണം രാ​ത്രി 12 ന് ​ദേ​വാ​ല​ത്തി​ൽ തി​രി​ച്ചെ​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഭ​ക്ത​ർ​ക്ക് തി​രു​സ്വ​രൂ​പ​ത്തി​ൽ പൂ​മാ​ല​ക​ൾ ചാ​ർ​ത്തു​വാ​ൻ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു.

ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ൽ, അ​സി. വി​കാ​രി ഫാ.​ജോ​സ​ഫ്, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ജി സാ​മു​വ​ൽ, ആ​ഘോ​ഷ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ഡീ​ക്ക​ൻ​മാ​രാ​യ ആ​ന്‍റ​ണി ദാ​സ്, സ്റ്റീ​വെ​ൻ​സ​ൻ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ ആ​ഘോ​ഷം 22ന് ​സ​മാ​പി​ക്കും.

Related posts

ഇ​ന്നുകൂ​ടി പ​ത്രി​ക സ​മ​ർ​പ്പി​ക്കാം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന നാ​ളെ , ഇ​ന്ന​ലെ ല​ഭി​ച്ച​ത് 27 പ​ത്രി​ക​ക​ള്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1418 പേര്‍ക്ക് കൂടി കൊവിഡ്; 1393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor
WordPress Image Lightbox