കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം കേളകം ബൈപാസ് റോഡ് നിര്‍മ്മാണം വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിലവിലെ റോഡ് വീതി കൂട്ടി നിര്‍മ്മിക്കല്‍,മഞ്ഞളാംപുറം യു പി സ്കൂളിന്റെ എതിര് വശത്തു നിന്നും ആരംഭിച്ച് വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരുന്ന തരത്തില്‍ 1, 2 കിലോമീറ്റര്‍ ദൂരം,വില്ലേജ് ഓഫീസിന് പിന്നില്‍ നിന്നാരംഭിച്ച് മഞ്ഞളാംപ്പുറം ടൗണിന് സമീപം എത്തുന്ന വിധത്തില്‍ 2.5 കിലോമീറ്റര്‍ ദൂരം എന്നിങ്ങനെയാണ് പ്രപ്പോസല്‍ ഉള്ളത്. അന്തിമ തീരുമാനം എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗത്തിന് ശേഷം തീരുമാനിക്കും. മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം പ്രോജക്ട് റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ് കേളകത്തിന്റെ ബൈപാസ് തീരുമാനം മാത്രമാണ് ഇനി അന്തിമമാകാനുള്ളതെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.സജിത്ത് പറഞ്ഞു
previous post