• Home
  • Kelakam
  • ലൈസന്‍സ് ഫീസിന്റെ പിഴ അടച്ച തുക റീ ഫണ്ട് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ വ്യാപാരികള്‍…………..
Kelakam

ലൈസന്‍സ് ഫീസിന്റെ പിഴ അടച്ച തുക റീ ഫണ്ട് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ വ്യാപാരികള്‍…………..

കേളകം:കോവിഡ് പ്രതിസന്ധിക്കിടയില്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് ഫീസിന്റെ പിഴ അടച്ച തുക റീ ഫണ്ട് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ വ്യാപാരികള്‍.മാര്‍ച്ചിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീസ് പിഴയില്ലാതെ അടക്കേണ്ട അവസാന സമയം. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് പലര്‍ക്കും ലൈസന്‍സ് ഫീസ് അടയ്ക്കാന്‍ സാധിച്ചില്ല. പിന്നീട് കഴിഞ്ഞ മെയ് 31 വരെ പിഴയില്ലാതെ ലൈസന്‍സ് പുതുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായി. പ്രതിസന്ധിക്കിടെ ചില വ്യാപാരികള്‍ ജൂണില്‍ മൂന്നിരട്ടി പിഴയോടെയാണ് ലൈസന്‍സ് പുതുക്കിയത്.നവംബര്‍ 30 വരെ സര്‍ക്കാര്‍ വീണ്ടും പിഴയില്ലാതെ അടയ്ക്കാനുള്ള ഉത്തരവ് ഇറക്കിയെങ്കിലും അതിന് മുന്നെ മൂന്നിരട്ടി പിഴയോടെ നിരവധി വ്യാപാരികള്‍ ലൈസന്‍സ് പുതുക്കിയിരുന്നു.എന്നാല്‍ പിഴയോടെ ലൈസന്‍സ് പുതുക്കിയ വ്യാപാരികള്‍ പിഴ തുക റീ ഫണ്ട് ചെയ്യാനായി തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ സര്‍ക്കാര്‍ ഉടന്‍ റീ ഫണ്ട് നല്‍കുമെന്നാണ് കരുതുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു

Related posts

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം.

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ യു.പി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു.

Aswathi Kottiyoor

വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox