കണ്ണൂർ: കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ ഒന്ന്, രണ്ട് വില്ലേജുകളിലായി തെക്കി ബസാര്‍ ഫ്ളൈ ഓവറിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുനഃരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള കരട് സ്കീം അന്തിമമാക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗില്‍ ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കുന്നതിനോ സാധിക്കാതിരുന്നവര്‍ക്ക് 20ന് വൈകുന്നേരം നാല് വരെ എല്‍എ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാം. മറ്റൊരു അവസരം ലഭിക്കുകയില്ലെന്ന് എല്‍എ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുമ്പോള്‍ ബാധിക്കപ്പെടുന്ന കെട്ടിട ഉടമകള്‍ക്കും സ്ഥാപന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ആനുകൂല്യം ഉള്‍പ്പെടുത്തി നടന്ന പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് കരട് സ്കീം തയാറാക്കിയത്.
previous post