കണ്ണൂർ: ജില്ലയില്‍ തലശേരി, കണ്ണൂര്‍, അഴീക്കോട്, കല്യാശേരി നിയോജക മണ്ഡലങ്ങളിൽ പുനർഗേഹം പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങിൽ മേയര്‍ ടി.ഒ. മോഹനന്, രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ, കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ സി.എച്ച്. അസീമ, പി. അഷ്റഫ്, കെ.എം. സാബിറ, എഡിഎം കെ.കെ. ദിവാകരന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഷൈനി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാടായി മത്സ്യഭവനില്‍ നടന്ന ചടങ്ങിൽ എം. വിജിന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ പഞ്ചായത്തംഗം എസ്.കെ. ആബിദ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഴീക്കോട് കാപ്പിലെ പീടിക എല്‍പി സ്കൂളില്‍ നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എംഎല് എ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ,അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്അബ്ദുല്‍ നിസാര്‍ വായ്പറമ്പ്, ഫിഷറീസ് അസി. രജിസ്ട്രാര്‍ വി. രജിത തുടങ്ങിയവര്‍ പങ്കെടുത്തു.
തലശേരിയിൽ നടന്ന ചടങ്ങിൽ മത്സ്യബോര്‍ഡ് ചെയര്മാന് സി.പി. കുഞ്ഞിരാമന്, നഗരസഭ ചെയര്‍പേഴ്സണ്‍ കെ. എം. ജമുനാ റാണി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു തുടങ്ങിയവര്‍ പങ്കെടുത്തു.