കന്നിമാസ പൂജകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ ഇന്ന് മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിക്കും. വൈകുന്നേരം അഞ്ച് മുതലാണ് ബുക്കിംഗിന് സൗകര്യം ലഭിക്കുക. കോവിഡ് പശ്ചാത്തലത്തിലാണ് ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ 17 മുതൽ 21 വരെയായിരിക്കും പ്രവേശനം. ദിവസം 15,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതി ലഭിക്കൂ. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമായിരിക്കും സന്നിധാനത്ത് പ്രവേശനം.