തലശേരി: അഗതികൾക്കും അശരണർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ദിനത്തിന്റെ ഭാഗമായി കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ “കാരുണ്യ സ്പർശം” എന്ന പേരിൽ ചെമ്പേരി പൂപ്പറമ്പിലുള്ള മരിയ ഭവനിൽ വച്ച് അഗതി ദിനാചാരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.വാക്കുകളല്ല പ്രവര്‍ത്തികളാണ് ലോകത്തെ മാറ്റത്തിന്റെ പാതയില്‍ നയിക്കുക എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത മനുഷ്യസ്നേഹിയായിരുന്നു വിശുദ്ധ മദർ തെരേസയെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.സിസ്റ്റർ സിൽവിയ എസ്എംഎസ്, ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, വൈസ് പ്രസിഡന്റ് നീന പറപ്പള്ളി,ഡെപ്യൂട്ടി പ്രസിഡന്റ് ടോണി ജോസഫ് ചേപ്പുകാലായിൽ, സെക്രട്ടറി സനീഷ് പാറയിൽ, ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ,സംസ്ഥാന സിൻഡിക്കറ്റ് അംഗം ചിഞ്ചു വട്ടപ്പാറ എന്നിവർ പങ്കെടുത്തു.
previous post