27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ഗുരുവന്ദനം അറിയിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും നാട്ടിലെ പ്രഗത്ഭരും.
Kelakam

ഗുരുവന്ദനം അറിയിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും നാട്ടിലെ പ്രഗത്ഭരും.

കേളകം: ഭാരതത്തിന്‍റെ രണ്ടാമത്തെ രാഷ്ട്രപതിയും പണ്ഡിതനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍റെ ജന്മദിനം, ദേശീയ അധ്യാപകദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ശ്രീ. എം എൻ കാരശ്ശേരി അദ്ധ്യാപകദിന സന്ദേശം നൽകി. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡണ്ട് അഭിവന്ദ്യ ക്രിസോസ്റ്റമോസ് മോർ മർക്കോസ് മെത്രാപ്പോലീത്ത, പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ്, പൗരസ്ത്യ സുവിശേഷ സമാജം സ്കൂൾസ് കോര്‍പ്പറേറ്റ് മാനേജർ റവ. ഫാ. വർഗീസ് കുറ്റിപ്പുഴയിൽ, പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് മാളിയേക്കൽ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി റ്റി അനീഷ്, പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രന്‍ മാസ്റ്റര്‍, സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത വി, കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത വാത്യാട്ട്, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് എന്നിവർ അധ്യാപകർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

കുട്ടികൾ അധ്യാപകർക്ക് പൂക്കൾ നൽകി ആശംസ നേരുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഡോ. എസ്. രാധാകൃഷ്ണന്‍റെ ജീവചരിത്രം ദേവനന്ദയും അജന്യയും ചേർന്ന് അവതരിപ്പിച്ചു. ആൻ മരിയ വർഗീസ് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രസംഗിച്ചു. ‘ഓർമ്മയിലെ ക്ലാസ് മുറി’ കുട്ടികൾ വരച്ച ചിത്രങ്ങളുടെ ആൽബം പ്രദർശിപ്പിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട നൃത്താർച്ചന റോസ് മനാസ, സാനിയ വിജയൻ, എല്‍ഷ എൽദോസ്, ജ്യോതിസ് ഫ്രാൻസിസ്, ആൻ മരിയ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. അധ്യാപകരെക്കുറിച്ച് കുട്ടികൾ എഴുതിയ കവിത, കുട്ടികൾ തയ്യാറാക്കിയ ആശംസാകാർഡ് എന്നിവയുടെ വീഡിയോ പ്രദർശനവും നടന്നു. കുട്ടി അധ്യാപികയായി ക്ലാസ് എടുക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ നടത്തി.

അധ്യാപക ദിനാചരണ പരിപാടികള്‍ ലിയാ മരിയയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണവും സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ് നന്ദിയും പറഞ്ഞു. ഓൺലൈനായി നടന്ന പരിപാടികൾക്ക് അധ്യാപകരായ ഷൈന എം ജി, കുസുമം പി എ, ദിവ്യ തോമസ്, അലീന തോമസ്, അനൂപ് കുമാർ, ജോൺസൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related posts

കേളകം,മഞ്ഞളാംപുറം ടൗണുകളിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി…..

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം; സംഘാടക സമിതി രൂപീകരണം

Aswathi Kottiyoor

എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox