27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • നിപ: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം
kannur

നിപ: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം

നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടലാണ് ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു.

വീണ്ടും രോഗം വരാനുള്ള സാധ്യത ഉണ്ടെന്ന് വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടതാണ്. മുന്‍പ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

നിപ വൈറസിന്റെ മൂന്നാം വരവില്‍, മരിച്ച കുട്ടിയുടെ സമ്ബ‍ര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്ബ‍ര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്ബ‍ര്‍ക്ക പട്ടികയില്‍ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍.

Related posts

ആ​റ​ള​ത്തെ കാ​ട്ടാ​ന​ശ​ല്യം: 11നും 12​നും സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കും: വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം ഭൂമിയേറ്റെടുക്കല്‍ നീളുന്നു

Aswathi Kottiyoor
WordPress Image Lightbox