കണ്ണൂർ: ദേശീയ നേത്രദാന പക്ഷാചരണത്തിന് ഇന്ന് ജില്ലയില്‍ തുടക്കമാകും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് വെബിനാറും നടക്കും. നേത്രദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൊതുജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടികളാണ് സെപ്റ്റംബര്‍ എട്ടു വരെ ജില്ലയില്‍ സംഘടിപ്പിക്കുക.
previous post