• Home
  • Iritty
  • ശ്രീനാരായണ ഗുരു ജയന്തി – ഇരിട്ടിമേഖലയിൽ സമൂഹ പ്രാത്ഥനയും ഗുരുപൂജയും
Iritty

ശ്രീനാരായണ ഗുരു ജയന്തി – ഇരിട്ടിമേഖലയിൽ സമൂഹ പ്രാത്ഥനയും ഗുരുപൂജയും

ഇരിട്ടി : ഇരിട്ടി മേഖലയിൽ ശ്രീനാരായണ ഗുരുവിന്റെ നൂറ്റി അറുപത്തി ഏഴാമത് ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു പരിപാടികൾ. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ രാവിലെ ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ യുടെ നേതൃത്വത്തിൽ പതാക ഉയർത്തി. തുടർന്ന് ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു.
ഇരിട്ടി എസ്എൻഡിപി യൂണിയന്റെ മൈക്രോ ഫിനാൻസ് വിഭാഗത്തിന്റെ പുതിയ ഓഫീസ് കല്ലുമുട്ടി ഗുരുമന്ദിരത്തി നോടനുബന്ധിച്ചുള്ള പുതിയ ഓഫീസിൽ നിലവിളക്ക് കൊളുത്തി സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, യൂണിയൻ പ്രസിഡണ്ട് കെ. വി. അജി, പി.ജി. രാമകൃഷ്ണൻ, എ. എം. കൃഷ്ണൻകുട്ടി, ചാത്തോത്ത് വിജയൻ, സഹദേവൻ പനയ്ക്കൽ, രാജമ്മ സഹദേവൻ, പുരുഷോത്തമൻ മട്ടിണി, രാജു ഇരിക്കൂർ, ശ്രീരാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി . വള്ളിത്തോട് എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവയ്ക്കുശേഷം എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു . ശാഖാ പ്രസിഡണ്ട് അരുണൻ, സെക്രട്ടറി സുഭാഷ് എന്നിവർ നേതൃത്വം കൊടുത്തു . കൊട്ടിയൂർ എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവയ്ക്കുശേഷം എസ്എസ്എൽസി പ്ലസ്ടു കുട്ടികളെ അനുമോദിച്ചു . വൈസ് പ്രസിഡന്റ് പി. ആർ. ലാലു പതാക ഉയർത്തി. യൂണിയൻ കൗൺസിലർ പി. ജയരാജൻ നേതൃത്വം നൽകി .
എസ്എൻഡിപി തില്ലങ്കേരി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുജയന്തി വിപുലമായി ആചരിച്ചു. ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവയ്ക്ക് ശേഷം ഉന്നത വിജയികളായ എസ്എസ്എൽസി, പ്ലസ് ടു, പിജി വിദ്യാർത്ഥികളെ അനുമോദിച്ചു. ചെറിയ ബോട്ട് നിർമ്മാണത്തിൽ ഇന്ത്യൻ ബുക്ക് റെക്കോർഡ് നേടിയ കുമാരി പഞ്ചമിയെയും യോഗത്തിൽ വെച്ച് ആദരിച്ചു. ശാഖ പ്രസിഡന്റ് വി. രാജന്റെ അധ്യക്ഷതയിൽ വി. മോഹനൻ ഉദ്ഘാടനം ചെയ്തു. സി. ദിനേശൻ, പ്രദീപൻ, ശുഭ എന്നിവർ സംസാരിച്ചു. കേളകം ശ്രീ മൂർച്ചിലക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചതയ ദിനാഘോഷത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ക്ഷേത്ര ചടങ്ങുകൾ നടന്നു. തുടർന്ന് ഉന്നത വിജയികളായ എസ്എസ്എൽസി പ്ലസ് ടു കുട്ടികളെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് പ്രദീപ് അരീക്കാട്, ശാഖാ സെക്രട്ടറി ഷാജി എന്നിവർ നേതൃത്വം നൽകി.
മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചതയ ദിനാഘോഷത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ, ക്ഷേത്ര ചടങ്ങുകൾ എന്നിവ നടന്നു. ശാഖാ പ്രസിഡണ്ട് കുഞ്ഞുമോൻ വേലിക്കകത്ത് , ശാഖാ സെക്രട്ടറി ബിജു എന്നിവർ നേതൃത്വം കൊടുത്തു. കോളിത്തട്ട് എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖ ഓഫീസിൽ ചതയദിന ആഘോഷം നടന്നു. ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് മഹേശൻ, സെക്രട്ടറി വിശ്വംഭരൻ, കെ. ജെ. നന്ദനൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ നടന്ന ദിനാഘോഷത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാകയുയർത്തൽ, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. ബിന്ദു ദിനേശ്, വിജയൻ വാഴയിൽ, ജിൻസ ഉളിക്കൽ എന്നിവർ നേതൃത്വം നൽകി. തോലമ്പ്ര എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ പതാകയുയർത്തൽ ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. ഭാരവാഹികളായ എം. ഗംഗാധരൻ, കെ. ജി. ഗിരീഷ്, എം . സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി കീഴൂർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ എടക്കാനത്ത് ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ , സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. എം .എം .ചന്ദ്രബോസ് , അജിത്ത്, പി. വി. ഭാസ്കരൻ എന്നിവർ നേതൃത്വം കൊടുത്തു. പേരാവൂർ ബേക്കളം ശാഖയിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. സുരേഷ്, ബാലൻ, കെ. വാസു എന്നിവർ നേതൃത്വം കൊടുത്തു . വെളളൂന്നി ആനയും കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ചതയ ദിനാഘോഷത്തിൽ സമൂഹപ്രാർത്ഥന, ഗുരുപൂജ എന്നിവയ്ക്ക് സാഖാ ഭാരവാഹികളായ എം. വിജയകുമാർ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. മണിപ്പാറയിൽ നടന്ന ആഘോഷത്തിന് ശാഖ ഭാരവാഹികളായ കണ്ണേത്ത ശശി, പി. പി. ഗോപിഎന്നിവർ നേതൃത്വം നൽകി. കാഞ്ഞിരകൊല്ലിയിൽ ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവ നടന്നു. ഭാരവാഹികളായ കെ. കൃഷ്ണൻകുട്ടി, സുധർമ, ബാബു തൊട്ടിക്കൽ എന്നിവർ നേതൃത്വം കൊടുത്തു .
പടി യൂർ എസ്എൻഡിപി ശാഖയിൽ ഗുരുപൂജ സമൂഹപ്രാർത്ഥന എന്നിവ നടന്നു. ഭാരവാഹികളായ കെ. എൻ .വി നോദ്, എ. എം. കൃഷ്ണൻകുട്ടി, പീതാംബരൻ എന്നിവർ നേതൃത്വം നൽകി. മട്ടന്നൂരിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ എന്നിവ നടന്നു. ഭാരവാഹികളായ രാഘവൻ, പി.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കാക്കയങ്ങാട് ശാഖാ പ്രസിഡണ്ട് കെ . കുട്ടപ്പൻ പതാക ഉയർത്തി. ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയ്ക്കുശേഷം എസ്എസ്എൽസി പ്ലസ്ടു കുട്ടികളെ അനുമോദിച്ചു . ഗോപി, രാധാമണി എന്നിവർ നേതൃത്വം നൽകി. കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ദിനാഘോഷത്തിൽ പി. കെ. രാജൻ പതാകയുയർത്തി. ഗുരുപൂജ , സമൂഹപ്രാർത്ഥന എന്നിവ നടന്നു. ചന്ദ്രമതി ടീച്ചർ , സജീവൻ എന്നിവർ നേതൃത്വം കൊടുത്തു. ശ്രീകണ്ഠപുരത്ത് ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാകയുയർത്തൽ , ഉന്നതവിജയികളെ ആദരിക്കൽ എന്നിവ നടന്നു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ, കെ .എസ്. ശരത്, കെ. എം. സുധാകരൻ എന്നിവർ നേതൃത്വം നൽകി. പയ്യാവൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ജന്മദിനാഘോഷത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന , ഉന്നത വിജയികളെ ആദരിക്കൽ എന്നിവ നടന്നു. ഭാരവാഹികളായ കെ.ജി. ജയരാജ്, ബിജുമോൻ എന്നിവർ നേതൃത്വം നൽകി. ചന്ദനക്കാംപാറ യിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ എന്നിവക്ക് ഭാരവാഹികളായ പി. പ്രസന്നൻ മാസ്റ്റർ, പത്മപ്രഭ എന്നിവർ നേതൃത്വം നൽകി. എസ്എൻഡിപി കൊശവൻ വയൽ ശാഖയുടെ നേതൃത്വത്തിൽ ഗുരു ക്ഷേത്രത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ എന്നിവ നടന്നു. ഭാരവാഹികളായ പ്രസാദ്, അനൂപ് പനയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
മണത്തണയിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, എസ്എസ്എൽസി, പ്ലസ്ടു കുട്ടികളെ അനുമോദിക്കൽ എന്നിവ നടന്നു. ഭാരവാഹികളായ എം. ജി . മന്മദൻ, രാജൻ നേതൃത്വം നൽകി. അടക്കത്തോട് പള്ളിയറ ദേവി ക്ഷേത്രത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ എന്നിവ നടന്നു. കെ. ജി. എശോധരൻ, കെ. നാരായണൻ, ടി . ശശിധരൻ എന്നിവർ നേതൃത്വം നൽകി. ചെട്ടിയാം പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിൽ പതാക ഉയർത്തൽ, ഗുരുപൂജ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ നടന്നു. വിനോദ് തത്തുപാറ , പ്രഭാകരൻ മണലുമ്യാലിൽ എന്നിവർ പങ്കെടുത്തു.
ശ്രീനാരായണഗുരു പുന്നപ്പാലം മന്ദിരത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ എന്നിവ നടന്നു. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ. എം. രാജൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ചരൽ ശ്രീനാരായണഗുരു മന്ദിരത്തിൽ ഗുരുപൂജ പ്രാർത്ഥന എന്നിവയ്ക്ക് പി.ജി. വാസുക്കുട്ടൻ, കെ. എം. സുകുമാരൻ, എം. എം. ചന്ദ്രൻ, ബാലൻ ചരൽ എന്നിവർ നേതൃത്വം നൽകി. ആനപ്പന്തി ശ്രീനാരായണഗുരു മന്ദിരത്തിൽ പതാകയുയർത്തൽ , ഗുരുപൂജ, വിദ്യാർഥികളെ ആദരിക്കൽ എന്നീ ചടങ്ങുകൾ നടന്നു. ഭാരവാഹികളായ വിനോദ്, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വീർപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തൽ ഗുരുപൂജ എന്നിവ നടത്തി. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. ഷാജി, യുഎസ് അഭിലാഷ് എന്നിവർ നേതൃത്വം നൽകി. പേരാവൂർ , കോടൻചാൽ, വിളമന, പെരിങ്കരി ,മേനചൊടി എന്നീ ശാഖകളുടെയും നേതൃത്വത്തിലും ചതയ ദിനാഘോഷങ്ങൾ നടന്നു.

Related posts

400 കെ​വി ട്രാ​ൻ​സ് ഗ്രി​ഡ് എ​ച്ച്ടി ലൈ​ൻ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം

Aswathi Kottiyoor

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

രജിസ്ട്രേഷൻ ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണം: ആധാരമെഴുത്ത് അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox