24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • രജിസ്ട്രേഷൻ ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണം: ആധാരമെഴുത്ത് അസോസിയേഷൻ
Iritty

രജിസ്ട്രേഷൻ ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണം: ആധാരമെഴുത്ത് അസോസിയേഷൻ

ഇരിട്ടി: രജിസ്ട്രേഷൻ ഓഫിസ് വഴി വിതരണം ചെയ്യുന്ന ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് എ.കെ. ഡി.ഡബ്ല്യൂ ആൻ്റ് എസ്.എ. ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഷീറ്റ് വിതരണം നിലച്ചതിനാൽ ആധാരമെഴുത്തുകാരും പൊതുജനങ്ങളും പ്രയാസപ്പെടുകയാണ്. അടിയന്തരമായും സർക്കാർ ഇടപെട്ട് ഷീറ്റ് ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് എ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എം. പി. മനോഹരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി. രമേശ്, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ് കുമാർ, മുതിർന്ന അംഗം കെ.എം. കുഞ്ഞിക്കണ്ണൻ എന്നിവരെ ആദരിച്ചു. യുണിറ്റ് ട്രഷറർ വി. ദാമോധരൻ, സെക്രട്ടറി എൻ. അനൂപ്, ജില്ലാ ട്രഷറർ കെ.കെ. വേണുഗോപാൽ, ടി. സുമേശൻ, എം.കെ. ബാബുരാജ്, കെ.പി. ചന്ദ്രൻ, വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.

Related posts

പ്രിൻസിപ്പാളും അദ്ധ്യാപകരുമില്ലാതെ ആറളം ഫാം ഗവ. ഹയർസെക്കണ്ടറി വിഭാഗം – പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

മാതൃഭൂമി ഇരിട്ടി ലേഖകൻ സദാന്ദൻ കുയിലൂരിന്റെ പിതാവ് കുയിലൂർ രോഹിണി നിവാസിൽ സി.വി. ദാമോദരൻ നമ്പ്യാർ അന്തരിച്ചു.

ഇരിട്ടി നഗരസഭ പരിധിയില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox