22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ആ​റ​ളം: പോ​ലീ​സ് ന​യ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ
kannur

ആ​റ​ളം: പോ​ലീ​സ് ന​യ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

ക​ണ്ണൂ​ർ: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ർ​പ്പാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ വോ​ട്ട​ർ​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സി​പി​എം പ്രവർത്തകരെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ കു​റി​ച്ചും ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച സ്ഥ​ല​ത്തെ കു​റി​ച്ചും വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടും പ്ര​തി​ക​ൾ നാ​ട്ടി​ൽ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​മ്പോ​ൾ പോ​ലീ​സ് നോ​ക്കു​കു​ത്തി​യാ​യി നി​ല്ക്കു​ന്ന​ത് നാ​ടി​ന് അ​പ​മാ​ന​ക​ര​മാ​ണ്.
പോ​ലീ​സി​ന്‍റെ സി​പി​എം അ​നു​കൂ​ല നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും നാ​ളെ കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തു​മെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി അ​റി​യി​ച്ചു.

Related posts

ഹരിതചട്ടം പാലിക്കണം; സ്ഥാനാര്‍ഥികള്‍ക്ക് കലക്ടറുടെ കത്ത് ………..

Aswathi Kottiyoor

നഴ്സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ….

Aswathi Kottiyoor

ബസിന് മുന്നിൽ നിൽപ്പുസമരം നാളെ…

Aswathi Kottiyoor
WordPress Image Lightbox