22 C
Iritty, IN
September 20, 2024
  • Home
  • Kerala
  • കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു
Kerala

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൺസ്യൂമർഫെഡിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ആരംഭിച്ച ത്രിവേണി സ്റ്റോറുകളുടെ ഓൺലൈൻ പതിപ്പായ ബിസിനസ്സ് പോർട്ടൽ consumerfed.in തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ സിന്ധു അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ് സന്നിഹിതയായിരുന്നു.
www.consumerfed.in എന്ന വെബ് പോർട്ടൽ വഴി അവശ്യസാധനങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തും. ഓൺലൈൻ പേയ്‌മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ നൽകുന്നത്. ആകർഷകമായ അനവധി ഓഫറുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കി സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് ഏത്തിക്കുന്നതിലൂടെ അനവധി തൊഴിൽ സാധ്യതകളും സംരംഭം ലക്ഷ്യമിടുന്നു. കോഴിക്കോട്-വയനാട് ജില്ലകളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സേവനം ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡുഗോ എന്ന ഡെലിവറി കമ്പനിയുമായി ചേർന്നാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂടും ആദ്യ ഘട്ടത്തിൽ സേവനം ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കും

Related posts

ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ

Aswathi Kottiyoor

ലൈഫ് കരട് പട്ടിക- ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സംവരണക്കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശനം തടസ്സപ്പെടുത്തരുത്: കേന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox