കണ്ണൂർ: ജില്ലയിൽ 60 കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് 15ന് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിൻെറ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വാക്സിനേഷന് ഈ വിഭാഗത്തിലുള്ളവർക്ക് മാത്രമായിരിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും ഒരു ഡോസ് പോലും വാക്സിന് ലഭിച്ചിട്ടില്ലാത്ത 60 കഴിഞ്ഞവരുടെ പട്ടിക ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തയാറാക്കി അവര്‍ക്കായി ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ക്യാമ്പുകള്‍ നടത്തും. 60ന് മുകളില്‍ പ്രായമുള്ള ഒരു ഡോസ് എങ്കിലും എടുക്കാന്‍ ബാക്കിയുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ വഴി വാക്സിന് ലഭ്യത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍: 8281599680, 04972713437. ————————————————————— വിദേശത്തേക്ക് പോകുന്നവർക്ക് സർട്ടിഫിക്കറ്റ് കണ്ണൂർ: മേയ് 22നും ജൂൺ 13നും ഇടയിൽ കേരള സർക്കാറിൻെറ ഇ -ഹെൽത്ത് പോർട്ടൽ വഴി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച, വിദേശത്തേക്കു പോകുന്ന ആവശ്യത്തിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറ (CoWin) സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് അവസരം. പേര്, ബെനിഫിഷ്യറി ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, വാക്സിൻ, ഡോസ് ഒന്ന്, രണ്ട് സ്വീകരിച്ച തീയതിയും സൻെററുകളും തുടങ്ങിയ വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം.ഫോൺ: 8281599680, 8589978405, 8589978401, 04972700194, 04972713437.