23.6 C
Iritty, IN
November 21, 2024
  • Home
  • kakkayangad
  • പാലപ്പുഴയിൽ കാട്ടാനയിറങ്ങി നൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു
kakkayangad

പാലപ്പുഴയിൽ കാട്ടാനയിറങ്ങി നൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു . പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ആണ് വ്യാപക നാശം വിതച്ചത്. നൂറോളം വാഴകളും 15ഓളം തെങ്ങുകളും 50തോളം കമുങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി. ആറളം വന്യജീവി സങ്കേതനത്തിൽ നിന്നുമെത്തി ആറളം ഫാം പുരധിവാസ മേഖലയും കടന്നെത്തിയ കാട്ടാനക്കൂട്ടമാണ് പാലപ്പുഴ പുഴ കടന്ന് ജനവാസ മേഖലയിൽ എത്തിയത്. മേഖലിൽ ആറുമാസത്തിനിടയിൽ നിരവധി തവണ ആനക്കൂട്ടം നാശം വരുത്തിയിട്ടുണ്ട് . നശിച്ച കൃഷിയുടെ വിവരങ്ങൾ നൽകിയിട്ടും ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ആർക്കും ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. ഫാമിന്റെ ഒന്നാം ബ്ലോക്കിൽ നിന്നാണ് ആനക്കൂട്ടം പുഴകടന്ന് വരുന്നത്. ഒരു മാസം മുൻപ് ഓന്നാം ബ്ലോക്കിൽ നിന്നും ഉൾപ്പെടെ ഫാമിലെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന 38ഓളം ആനകളെ വനപാലക സംഘം ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് തുരത്തിയിരുന്നു. തുരത്തിയ ആനകളെല്ലാം വീണ്ടും ഫാമിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

Related posts

പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം

Aswathi Kottiyoor

മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Aswathi Kottiyoor

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox